ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപബ്ലിക് ദിനാഘോഷം നടക്കുന്നത്. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം നടന്ന റിപബ്ലിക് ദിന പരേഡില്‍ വിദേശപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. 55 വര്‍ഷത്തിനിടയില്‍ വിദേശപ്രതിനിധികളില്ലാതെ റിപബ്ലിക് ദിനാഘോഷം നടന്നത് ഇതാദ്യമാണ്.
ഇത്തവണ വിദേശപ്രതിനിധികളില്ല: റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം
