കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി കര്‍ണാടകയില്‍ 7 മരണം

ബംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. കര്‍ണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപമാണ് സംഭവം. ബംഗളൂരുവില്‍നിന്നും ഹൊസപേട്ടയിലേക്ക് പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരില്‍ നാലുപേര്‍ യാദ്ഗിര്‍ ജില്ലയിലെ ഷൊരാപൂര്‍ താലൂക്കില്‍നിന്നുള്ളവരും മറ്റുള്ളവര്‍ വിജയപുര ജില്ലയിലെ താലിക്കോട്ട് താലൂക്കില്‍ നിന്നുള്ളവരുമാണെന്ന് യാദ്ഗിര്‍ ജില്ലയിലെ പോലിസ് സൂപ്രണ്ട് സി ബി വേദമൂര്‍ത്തി പറഞ്ഞു. ഇവരില്‍ ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയും മരിച്ചു. മാവിനമട്ടി സ്വദേശി സഞ്ജീവ്, മാലഗട്ടി സ്വദേശി സന്തോഷ്, കുഡ്ലിഗി സ്വദേശി സിദ്ധപ്പ, കാരടക്കല്‍ സ്വദേശി മല്ലനഗൗഡ, രഘു, സിദ്ധു, ജയ് ഭീമന്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →