തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദീപോത്സവം

തൃപ്രയാര്‍ : ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 10,008 ദീപങ്ങള്‍ തെളിച്ച ദിപോത്സവം നടത്തി. ശബരിമലയില്‍ മകരജ്യോതി തെളിയുന്ന സമയം ക്ഷേത്ര ദീപങ്ങള്‍ തെളിഞ്ഞു. തന്ത്രി തരണല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ ആദ്യ തിരിതെളിച്ചു. ആവണങ്ങാട്ട്‌ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കരും കുടുംബവും ക്ഷേത്രത്തിനകത്തും പുറത്തും തയ്യാറാക്കി വച്ചിരുന്ന ദീപങ്ങളിലേക്ക തിരി പകര്‍ന്നു.

ദേവസ്വം മാനേജര്‍ എം മനോജ്‌കുമാര്‍ ,ക്ഷേത്ര ഉപദേശക സമിതി പ്രസ്‌ഡന്റ് ടി.ജെ സുമന,സനാതന ധര്‍മപഠനശാല പ്രസിഡന്റ് സുലോചന ശക്തിധരന്‍ ഡെവലപ്പ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് പി.ജി നായര്‍, എംഎ കൃഷ്‌ണനുണ്ണി ,വി.ആര്‍ പ്രകാശന്‍, എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 5കിലോ നെയ്‌കൊണ്ട്‌ അഭിഷേകവും വൈകിട്ട്‌ ശാസ്‌താവിന്‌ പുഷ്‌പാഭിഷേകവും ഉണ്ടായി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →