കാസർകോട്: റോഡ് സുരക്ഷാ മാസാചരണം

കാസർകോട്: ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെ.എസ്.സി.എസ്.ടി.ഇ.-നാറ്റ്പാക്) ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കും. റോഡ് സുരക്ഷാവബോധം സൃഷ്ടിക്കലാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യം സൃഷ്ടിക്കല്‍ എന്നിവയാണ് മത്സരങ്ങള്‍. ഓണ്‍ലൈനിലൂടെയായിരിക്കും മത്സരങ്ങള്‍. താല്‍പ്പര്യമുളളവര്‍ ജനുവരി 13 മുതല്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്  www.natpac.kerala.gov.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →