കാസർകോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ്, ഹോസ്ദുര്‍ഗ് എന്നീ കോടതി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 12 നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പ്രീടോക്കുകള്‍ നടത്തും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരമുള്ള കേസുകള്‍, തൊഴില്‍തര്‍ക്കങ്ങള്‍, വൈദ്യുതി വെള്ളക്കരം സംബന്ധിച്ച പരാതികള്‍, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ളവ, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് സംബന്ധിച്ച കേസുകള്‍, കേരള പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, പെറ്റി കേസുകള്‍, സിവില്‍ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.വിവരങ്ങള്‍ക്ക് ലൂക്ക് ലീഗല്‍ സര്‍വീസസ് മ്മിറ്റി, ഹോസ്ദുര്‍ഗുമായോ ജില്ലാനിയമസേവന അതോറിറ്റി, കാസര്‍കോടുമായോ ബന്ധപ്പെടുക. ഫോണ്‍ 7907971963, 04994 256189
കാസർകോട്: മാര്‍ച്ച് 12ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും
![](https://samadarsi.com/wp-content/uploads/2022/01/36-9.jpg)