ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

കൊല്ലം: കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്.

കൊലപാതക ശേഷം ഭർത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതി അസീസിയ മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഷൈജു സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 13/01/22 വ്യാഴാഴ്ച രാവിലെ കുട്ടികൾക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം കുട്ടികൾ ഉണർന്നപ്പോഴാണ് അച്ഛനും അമ്മയും ബോധംകെട്ടുകിടക്കുന്നത് കണ്ടത്. ഇവരാണ് അയൽവാസികളെയും നാട്ടുകാരെയും വിവരമറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →