തൃശ്ശൂർ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്മാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും ശിൽപശാല സംഘടിപ്പിച്ചു. തൃശൂർ ജില്ലയിലൊരു ‘സമഗ്രവിദ്യാഭ്യാസ പരിപാടി’ തയ്യാറാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇടപെടുന്ന ഏജൻസികളേയും മുഴുവൻ സർക്കാർ സർക്കാരേതര വകുപ്പുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധരായ വ്യക്തികളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര ജില്ലാ വിദ്യാഭ്യാസ പദ്ധതിയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
ജില്ലാതലത്തിൽ 12 ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്. വിശദമായ ഒരു പദ്ധതിരേഖ രൂപപ്പെട്ടുകഴിഞ്ഞു. പദ്ധതി രേഖ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ തേടികൊണ്ടുള്ള ശില്പശാലയാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ സ്വാഗതവും എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ഡോ എൻ ജെ ബിനോയ് നന്ദിയും പറഞ്ഞു.
കില ഫാക്കൽറ്റി അംഗം ഡോ.കെ. രാജേഷ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദനമോഹനൻ, പദ്ധതിയുടെ ജില്ലാ കോ_ഓഡിനേറ്റർ വി.മനോജ്, കിലയുടെ. കൺസൽട്ടന്റ് എം.രേണുകുമാർ, വടക്കുംകര ഗവ. യു.പി.സ്‌കൂൾ അധ്യാപകൻ ടി.എസ്.സജീവൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പി എസ് സന്തോഷ്‌കുമാർ (കുഴുർ), സുലേഖ ജമാൽ (വാടാനപ്പിള്ളി),പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ്, കൈറ്റ് കോർഡിനേറ്റർ എം അഷറഫ്, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് പ്രോഗ്രാം ഓഫീസർ ജോളി, തൃശ്ശൂർ ഡി.ഇ.ഒ. പി.വി.മനോജ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രതിനിധി വി കെ നാസർ,നിർവ്വഹണ ഉദ്യോഗസ്ഥരായ എം എൻ ബർജിലാൽ, സിൽവി പി ജി,വി വി ശശി എന്നിവർ സംസാരിച്ചു.

