കൊച്ചിയില്‍ വഴിയോര കച്ചവടക്കാര്‍ക്ക്‌ നിയന്ത്രണം

കൊച്ചി : ഹൈക്കോടതി ഉത്തരവ്‌ പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക്‌ ഇന്നുമുതല്‍ (10.01.2022)നിയന്ത്രണമേര്‍പ്പെടുത്തും. പെര്‍മിറ്റില്ലാത്തവരെ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന്‌ മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി. വെന്‍ഡിംഗ്‌ സോണ്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ പിന്നീട്‌ തീരുമാനം ഉണ്ടാക്കും. കോവിഡ്‌ വ്യാപമായതിനെ തുടര്‍ന്നാണ്‌ വഴിയോരകച്ചവടം വ്യാപകമായത്‌. അത്‌ നിരവധി പേര്‍ക്ക ജീവിതമാര്‍ഗം നല്‍കുകയും ചെയ്‌തിരുന്നു.

പെര്‍മിറ്റില്ലാത്തവര്‍ കച്ചവടം നടത്തുന്നുണ്ടെയെന്ന്‌ വിവിധ ഡിവിഷനുകളിലെ ജാഗ്രതാസമിതികള്‍ പരിശോധന നടത്തും .അങ്ങനെയുളളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കച്ചവടം അനുവദിക്കുന്ന വെന്‍ഡിംഗ്‌ സോണുകള്‍ ഏതൊക്കെയെന്ന്‌ വെന്‍ഡിംഗ്‌ കമ്മറ്റി തീരുമാനിക്കും.

കാല്‍നടക്കാര്‍ക്ക്‌ തടസമുണ്ടാക്കാതിരിക്കുക, മാലിന്യങ്ങള്‍ പുറന്തളളാതിരിക്കുക തുടങ്ങി ബൈലോയിലെ നിര്‍ദ്ദേശങ്ങല്‍ കൃത്യമായി നടപ്പിലാക്കുമെന്ന്‌ മേയര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →