ന്യൂഡല്‍ഹി: ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. യുപിയിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും മണിപ്പൂരിലെ 60 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു
തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍
ഒന്നാം ഘട്ടം- ഫെബ്രുവരി 10- ഉത്തര്‍പ്രദേശ്
രണ്ടാം ഘട്ടം- ഫെബ്രുവരി 14 പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ
മൂന്നാം ഘട്ടം- ഫെബ്രുവരി 20 ഉത്തര്‍പ്രദേശ്
നാലാം ഘട്ടം- ഫെബ്രുവരി 23 ഉത്തര്‍പ്രദേശ്
അഞ്ചാം ഘട്ടം- ഫെബ്രുവരി 27 മണിപ്പൂര്‍, ഉത്തര്‍പ്രദേശ്
ആറാം ഘട്ടം- മാര്‍ച്ച് 3 മണിപ്പൂര്‍, ഉത്തര്‍പ്രദേശ്
ഏഴാം ഘട്ടം- മാര്‍ച്ച് 7 ഉത്തര്‍പ്രദേശ്
മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

