ഇറ്റലിയിലില്‍ നിന്നെത്തിയ ചാര്‍ട്ടേഡ്‌ വിമാനത്തിലെ 173 പേര്‍ക്ക്‌ കോവിഡ്‌

ന്യൂ ഡല്‍ഹി : ഇറ്റലിയില്‍നിന്നും അമൃത്സറിലെത്തിയ 173 യാത്രക്കാര്‍ക്ക കോവിഡ്‌ സ്ഥിരീകരിച്ചു.2022 ജനുവരി 7 വെളളിയാഴ്‌ച ഇറ്റലിയില്‍ നിന്നും 285 യാത്രക്കാരുമായി എത്തിയ ചാര്‍ട്ടേഡ്‌ വിമാനത്തിലെ 173 യാത്രക്കാര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചതെന്ന്‌ വിമാനത്താവളാധികൃതര്‍ വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ സൂചന. പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം 179 യാത്രക്കാരുമായി ഇറ്റലിയില്‍ നിന്നെത്തിയ വിമാനത്തിലെ 125 പേര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇപ്പോള്‍ വിമാനത്തിലെ 170 ലേറെ യാത്രക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →