എം.എല്‍.എ.യുടെ ഭാര്യക്ക്‌ ജോലി നല്‍കിയ നടപടി : സഹകരണബാങ്ക്‌ ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടി ഉത്തരവ്‌

കൊച്ചി : കോന്നി എംഎല്‍എ കെ.യു.ജനീഷ്‌കുമാറിന്റെ ഭാര്യക്ക്‌ സര്‍വീസ്‌ സഹകരണ ബാങ്കില്‍ പ്യൂണായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട്‌ സഹകരണ നിയമ പ്രകാരം അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവായി പത്തനത്തിട്ട ജില്ലയിലെ സീതത്തോട്‌ സര്‍വീസ്‌ സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട്‌ ഭരണസമിതിയംഗം സികെ പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ സതീശ്‌ നൈനാന്റെ ഉത്തരവ്‌.

വീഴ്‌ചവരുത്തിയ അന്നത്തെ ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ക്ക്‌്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ നൈറ്റ്‌ വാച്ചുമാനെ നിയമിച്ചത്‌ അംഗീകൃത സ്‌റ്റാഫ്‌ പാറ്റേണ്‍ അ്‌നുസരിച്ചല്ലെന്നും എംഎല്‍എയുടെ ഭാര്യക്ക്‌ ഭാര്യക്ക്‌ നിയമനം നല്‍കിയത്‌ ചട്ടവും സര്‍ക്കാര്‍ നിര്‍ദ്ദേശവും പാലിക്കാതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നീതിസ്റ്റോറിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കമ്പ്യൂട്ടറില്‍ നടത്തിയ തിരിമറികള്‍ വിദഗ്‌ധരുടെ സഹായത്തോടെ പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‌ ജോയിന്റ് രജിസ്‌ട്രാര്‍ അന്വേഷണ ഉത്തരവിട്ടിരുന്നെങ്കിലും എംഎല്‍എയുടെ ഭാര്യക്ക്‌ നിയമനം നല്‍കിയത്‌ അന്വേഷണ പരിധിയില്‍ നിന്ന ഒഴിവാക്കി.ക്രമക്കേടുകളില്‍ മുന്‍ സെക്രട്ടറിക്കും നിലവിലെ സെക്രട്ടറിക്കും ഉണ്ടായിരുന്ന ഉത്തരവാദിത്തവും ഭരണസമിതിയുടെ വീഴ്‌ചയും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. നിലവിലെ സെക്രട്ടറിക്കെതിരെ മാത്രമാണ്‌ നടപടി ഉണ്ടായത്‌.

പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട്‌ 2018ല്‍ അന്വേഷിച്ചതാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നുമാണ്‌ ജോയിന്റ്‌ രജിസ്‌ട്രാര്‍ നല്‍കിയ മറുപടി. അന്വേഷണ റിപ്പോര്‍ട്ടോ നടപടികളോ സംബന്ധിച്ച്‌ സര്‍ക്കാര്‍ വിശദീകരിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി, തുടര്‍ന്നാണ്‌ പ്യൂണ്‍ നിയമനത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →