വയനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ പരിശീലനം നൽകുന്നതിനായി സെലക്ഷൻ ക്യാമ്പ് നടത്തുന്നു. ജനുവരി 9 രാവിലെ 9 ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം, പനമരം ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് ഫുട്ബോൾ സെലക്ഷൻ. കല്ലൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ സെലക്ഷനും നടക്കും.
2007 ജനുവരി 1 നും 2010 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്ക് ഫുട്ബോൾ സെലക്ഷനിലും 2007 ജനുവരി 1 നും 2011 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്ക് വോളിബോളിലും പങ്കെടുക്കാം. വിദ്യാർത്ഥികൾ സ്പോർട്സ് കിറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവയുമായി സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്.