ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി.എസ്. ചന്ദ്ര.മാസ്‌ക് ധരിക്കലും അകലം പാലിക്കലും വര്‍ക്ക് ഫ്രം ഹോമുമൊക്കെയായി ജാഗ്രത തുടരണം. ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ത്തന്നെ, ദുരനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിനു തീവ്രത കുറവാണെന്നു കരുതി ലാഘവത്തോടെ കാണരുത്.ആഫ്രിക്കയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ഏതാനും ദിവസത്തെ അതിവ്യാപനത്തിനു ശേഷം രോഗപ്പകര്‍ച്ച കുറയുന്നതാണു കണ്ടത്. ഇപ്പോള്‍ പുതിയ കേസുകള്‍ നാമമാത്രമാണ്.
അതുതന്നെ ഇവിടെയുമുണ്ടായേക്കാം. എന്നാല്‍, ഒമിക്രോണ്‍ വകഭേദം തീവ്രവ്യാപന ശേഷിയുള്ളതാണെന്നു മനസിലാക്കി ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകളും ആള്‍ക്കൂട്ടത്തില്‍ ഇടപഴകുന്നതും ഒഴിവാക്കണം – ഡോ. ചന്ദ്ര പറഞ്ഞു.ഒമിക്രോണ്‍ ബാധിച്ചവരില്‍ വലിയൊരു ശതമാനത്തിനു രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടായില്ലെന്നതില്‍ ആശ്വസിക്കാം. സമൂഹത്തിന് ആര്‍ജിത പ്രതിരോധശേഷിയുണ്ടാകാന്‍ ഒമിക്രോണ്‍ വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.