കോഴിക്കോട്: പേരാമ്പ്രയിൽ ഏഴ് വിദ്യാർത്ഥികളെ തെരുവ് നായ കടിച്ചു. രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ച് പേർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആറ് വിദ്യാർത്ഥികൾക്ക് കടിയേറ്റത് പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ്.. ഒരു കുട്ടിക്ക് സ്കൂളിന് പുറത്ത് വെച്ചും കടിയേറ്റു
2022 ജനുവരി 6 ന് രാവിലെ പത്ത് മണിയോടെയാണ് ഹയർസെക്കൻഡറി സ്ക്കൂൾ കോമ്പൗണ്ടിൽ വെച്ച് ആറ് വിദ്യാർത്ഥികൾക്ക് നായക്കളുടെ കടിയേറ്റത്. അഞ്ച് കുട്ടികൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി കുത്തിവെപ്പ് എടുത്തു. വലിയ മുറിവേറ്റ രണ്ട് വിദ്യാർത്ഥികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മുറിവ് മരുന്ന് വെച്ച് കെട്ടി കുത്തിവെപ്പ് നൽകി.
ഇവരേയും വീടുകളിലേക്ക് വിട്ടു.സ്കൂളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി ഏറെ നാളായുണ്ട്. കൊവിഡ് കാലത്ത് സ്കൂൾ കോമ്പൗണ്ട് നായക്കളുടെ താവളമായിരുന്നു. സ്കൂൾ തുറന്നപ്പോൾ സ്കൂളിനകത്ത് കയറുന്നത് നായക്കൾ അക്രമിക്കുമോ എന്ന ഭീതിയിലാണെന്ന് അധ്യപകരും വിദ്യാർത്ഥികളും പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ സ്കൂൾ അധികൃതർ പഞ്ചായത്തിനേയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു

