കട്ടപ്പന : നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് 3 കുട്ടികള്‍ക്ക് പരിക്കുപറ്റി. ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് നാലുമുക്കുറോഡില്‍ ഇരട്ടയാര്‍ ഡാമിന്റെ കാച്ച്‌മെന്റ് ഏരിയായിലേക്ക് മറിഞ്ഞത്. 2022 ജനുവരി 6ന് വൈകുന്നേരം നാലുമണിയോെടയാണ് സംഭവം.
അപകടം നടക്കുമ്പോള്‍ 12 കുട്ടികള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ ദുരന്തമാണ് ഭാഗ്യംകൊണ്ടുമാത്രം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

