കൊച്ചി: കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തെരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രധാനകക്ഷി നേതാക്കളെല്ലാം പദ്ധതി ഉന്നയിച്ചിട്ടുണ്ട്. അപ്പോഴൊന്നും എതിര്‍പ്പുണ്ടായില്ല. ഏതാനും ചിലരുടെ എതിര്‍പ്പിന് വഴങ്ങില്ല. ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. കെ റെയില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന പ്രതിപക്ഷം ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ വിശദീകരണയോഗത്തിനിടെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.