കോഴിക്കോട്: നഗരത്തിലെ പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മടവൂര്‍ പൈമ്പാലശ്ശേരി മതിയംചേരി കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡില്‍ നിന്ന് ക്രയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പരുക്കേറ്റവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
