മലപ്പുറം: 2019 ലെ രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഉപഭോക്തൃ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 15ന് വൈകീട്ട് അഞ്ച് മണിയ്ക്കുള്ളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
മലപ്പുറം: അവാര്‍ഡിന് അപേക്ഷിക്കാം
