ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ടെത്തി

കോഴിക്കോട്: ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ(40) കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയാണ് ഷമീറെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു.

സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പൊലീസ് തിരിച്ചറിഞ്ഞത്.

ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →