**തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഫോട്ടോ പ്രദര്‍ശനമൊരുക്കിയത്
89 -മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചെമ്പഴന്തി ഗുരുകുലത്തിലും വര്‍ക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ജനശ്രദ്ധ നേടി. തീര്‍ത്ഥാടനത്തിനെത്തിയെ വിവിധ മേഖലകളിൽ പെട്ട നിരവധി ആളുകളാണ് പ്രദര്‍ശനം കാണാനെത്തിയത്. സര്‍ക്കാരിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. പൊതു ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ പ്രദശനം സഹായകമായി.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ സ്റ്റാളുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് സൗജന്യമായി വിതരണവും ചെയ്തു.
ചെമ്പഴന്തി ഗുരുകുലത്തിലെ പ്രദര്‍ശനം ഡിസംബര്‍ 29 ന് രാവിലെ ഒമ്പത് മണിക്ക് ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ കടകംപള്ളി സുരേന്ദ്രന് എം.എല്‍.എയാണ് നിര്‍വഹിച്ചത്.
വര്‍ക്കല ശിവഗിരി പാഞ്ചജന്യം ഹാളില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വി ജോയ് എം എല്‍ എ, മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശരദാനന്ദ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇരു പ്രദര്‍ശനങ്ങളും ഞായറാഴ്ച അവസാനിച്ചു.