ഏകാംഗ ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന, സാറാ ഹുസൈന്റെ ”വാട്ട് ദ ബോഡി സേയ്‌സ്” ഏകാംഗ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനുവരി 02ന് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ബിനാലെ ഫൗണ്ടേഷന്‍ ക്യൂറേറ്ററും കലാകൃത്തുമായ ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും. കലാകൃത്തുക്കളായ സിറില്‍ പി. ജേക്കബ്, ഹരിഹരന്‍ എസ്, രാധാ ഗോമതി, കെ.സുധീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. തന്റെ ഏറ്റവും പുതിയ സീരിസില്‍ ഉള്ള പെയിന്റിംഗുകളാണ് ഈ പ്രദര്‍ശനത്തില്‍ സാറ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീയുടെയും പുരുഷന്റെയും ശരീരം പ്രതിനിധീകരിച്ചാണ് ചിത്രങ്ങള്‍ രചിച്ചിരുക്കുന്നത്. ചിത്രങ്ങളിലൂടെ തന്നെ കാഴ്ചക്കാര്‍ക്ക് അവരുടെ നിലപാട് വായിച്ചെടുക്കാന്‍ കഴിയും. മുഖം മറച്ചിരിക്കുന്ന സ്ത്രീ-പുരുഷ രൂപങ്ങളില്‍ അവരുടെ ഉടലുകളിലൂടെ ഹൃദയത്തെ അറിയാന്‍ ശ്രമിക്കാം എന്നാണ് കലാകാരി പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ്  മണി വരെ നടക്കുന്ന പ്രദര്‍ശനം ജനുവരി ഒന്‍പതിന് സമാപിക്കും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →