ജി.എസ്.ടി. വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തെ ജി.എസ്.ടി. വരുമാനത്തില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജി.എസ്.ടിയായി പിരിച്ചെടുത്തത്.നവംബറിലെ തുകയുമായി താരതമ്യം ചെയുമ്പോള്‍ നേരിയ കുറവ് ജി.എസ്.ടിയിലുണ്ടായിട്ടുണ്ട്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തത്.ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജി.എസ്.ടി. പിരിച്ചെടുക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ശരാശരി 1.30 ലക്ഷം കോടിയാണ് പ്രതിമാസം ജി.എസ്.ടിയായി പിരിച്ചെടുത്തത്.സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജി.എസ്.ടി. പിരിവ്. രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടിയും പിരിച്ചെടുത്തു.സമ്പദ്വ്യവസ്ഥ കരകയറിയതും, ജി.എസ്.ടി. വെട്ടിപ്പ് തടയാന്‍ കഴിഞ്ഞതും ഗുണകരമായെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.സാമ്പത്തിക വര്‍ഷത്തിന്റെ അടുത്തപാദത്തിലും വരുമാനം വര്‍ധിക്കുമെന്ന് തന്നെയാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →