പത്തനംതിട്ട: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ, മാലിന്യം കത്തിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കുമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങള്‍, ചന്ത, ജലാശയങ്ങള്‍, നീരുറവകള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പാടില്ല. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുമാണ്.
പത്തനംതിട്ട: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിഴ
