വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തി: അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം∙: ചിറയിൻകീഴ് വക്കത്ത് 2021ഡിസംബർ 18ന് ട്രെയിനിടിച്ച് എൽഐസി ഏജന്‍റായ വീട്ടമ്മ മരിച്ചസംഭവം കൊലപാതകമാണെന്നു കണ്ടെത്തി. അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.വക്കം ഏറൽ വീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ ജെസി(53)യെ വർക്കല അയന്തി പാലത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനാണ് വഴിത്തിരിവ്. ജയന്തിയുടെ സുഹൃത്തു കൂടിയായ മോഹനൻ ആണ് അറസ്റ്റിലായത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം റെയിൽവേ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയായിരുന്നു.

സംഭവദിവസം അയന്തി പാലത്തിനടുത്തു മോഹനന്റെ ഓട്ടോറിക്ഷ എത്തിയിരുന്നതായി കടയ്ക്കാവൂർ പൊലീസിനു വിവരം കിട്ടിയിരുന്നു. ഇരുവരും മൂന്നുവർഷത്തോളമായി സൗഹൃദത്തിലായിരുന്നതായി നാട്ടുകാർ പൊലീസിനു വിവരം നൽകി. തുടർന്നു മോഹനനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്താവുന്നത്. മാസങ്ങൾക്കു മുൻപു മോഹനൻ ജെസിയോടു പണം കടം ചോദിച്ചതു നിരസിച്ചതാണു കൊലപാതകത്തിൽ കലാശിച്ചതെന്നു വർക്കല ഡിവൈഎസ്പി പി.നിയാസ് പറഞ്ഞു ജെസിയുടെ ഭർത്താവ് പ്രകാശ് നേരത്തെ മരിച്ചു. രണ്ട് മക്കളുണ്ട് വർക്കല കോടതി മോഹനനെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →