അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഇന്റർലോക്ക് പതിപ്പിക്കാനും താത്പര്യപത്രം ക്ഷണിച്ചു

December 28, 2021 - 7:24 pm

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ മുതൽ ക്യാന്റീൻ വരെ മേൽക്കൂര നിർമാണം, ഇന്റർലോക്ക് പതിപ്പിക്കൽ എന്നീ പദ്ധതി നിർവ്വഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ ലഭ്യമാക്കണം.  സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം.  പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ.  ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി അഞ്ചിന് രാവിലെ 10.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *