വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ അടുത്തവർഷം ആരംഭിച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി വിതരണ പരിഷ്കരണ പദ്ധതിയുടെ (നാഷണൽ ഡിസ്ട്രിബ്യൂഷൻ റിഫോംസ്) ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി കണക്‌‌ഷനുകൾ ആധാറുമായി ബന്ധിപ്പിക്കും.അടുത്തവർഷം നടപടി ആരംഭിച്ചേക്കും.പദ്ധതി പ്രകാരം ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.തെലങ്കാനയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഡാറ്റാബേസുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി പറയുന്നു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ഡാറ്റാസെന്ററുകളിൽ സൈബർ ആക്രമണമുണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. ഇൗ സാഹചര്യത്തിൽ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി.ആധാറുമായി വൈദ്യുതി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നത് നിർദ്ദിഷ്ട സ്മാർട്ട് മീറ്റർ പദ്ധതിക്ക് കൂടുതൽ സഹായകരമാകും.

സ്മാർട്ട് മീറ്റർ, വിതരണമേഖലയിൽ സ്വകാര്യപങ്കാളിത്തം, വിതരണസ്ഥാപനങ്ങളുടെ നഷ്ടം ഇല്ലാതാക്കാൽ, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ളതും തടസമില്ലാത്തതുമായ വൈദ്യുതി നൽകൽ, ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനപ്പെടുത്തൽ എന്നിവയെല്ലാം നാഷണൽ ഡിസ്ട്രിബ്യൂഷൻ റിഫോംസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 സെപ്തംബറിൽ കേന്ദ്രം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ചകൾ പൂർത്തിയാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →