മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും അടക്കം മുപ്പതോളം പേരെ വധിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കി

യാങ്കൂണ്‍: മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും വയോധികരും അടക്കം മുപ്പതോളം പേരെ വധിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കി. കയാ പ്രവിശ്യയില്‍ നടന്ന ദാരുണ സംഭവത്തിനു പിന്നില്‍ സൈന്യമാണെന്നു പ്രാദേശിക മനുഷ്യാവകാശ സംഘടന ആരോപിച്ചു.

വികൃതമാക്കി കത്തിച്ച നിലയില്‍ ക്രിസ്മസ് ദിനത്തിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ടക്കുരുതി നടന്നതു വെള്ളിയാഴ്ചയാണെന്നു കരുതുന്നു. ആയുധധാരികളായ തീവ്രവാദികളെയാണു വെടിവച്ചു കൊന്നതെന്നു മ്യാന്‍മര്‍ സൈന്യം പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →