യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കാച്ചാണിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍, സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ഡിസംബർ 26 ഞായറാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.. ഒരു ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ മറ്റൊരു ബൈക്കിലെത്തിവർക്കെതിരെ നാടൻ പടക്കമെറിഞ്ഞു.

വെള്ളനാട് സ്വദേശി രാഹുലിനെ വെട്ടുകയും ചെയ്തു. ഗോകുൽ,ആഷിഖ്, സച്ചിൻ എന്നിവരാണ് ആക്രമിച്ചതെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →