കശ്മീരില്‍ 125 വര്‍ഷം പഴക്കമുള്ള സെന്റ് ലൂക്സ് പള്ളി 30 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി 30 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് നല്‍കി. ശ്രീനഗറിലെ സെന്റ് ലൂക്സ് പള്ളിയുടെ ഉദ്ഘാടനം ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വഹിച്ചു. ശ്രീനഗര്‍ നഗരം നഷ്ടപ്രതാപത്തിലേക്കു മടങ്ങുകയാണെന്നു ചടങ്ങില്‍ മനോജ് സിന്‍ഹ അഭിപ്രായപ്പെട്ടു. 125 വര്‍ഷം പഴക്കമുള്ള സെന്റ് ലൂക്സ് പള്ളി കശ്മീരിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കശ്മീരില്‍ ഭീകരവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നായിരുന്നു പള്ളി അടച്ചത്. പള്ളിക്കെതിരെ ഭീകരര്‍ ആക്രമണം നടത്തുകയും കുര്‍ബാന തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പള്ളി അടച്ചുപൂട്ടുകയായിരുന്നു. മോദി സര്‍ക്കാര്‍ കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പള്ളി തുറക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കശ്മീര്‍ ടൂറിസം വകുപ്പ് നടത്തി. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സി.എന്‍.ഐ)യുടെ കീഴിലാണ് ദേവാലയം പ്രവര്‍ത്തിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →