പാലക്കാട്: അംഗത്വം പുതുക്കാം

പാലക്കാട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ലെ അംഗത്വം പുതുക്കല്‍ 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അംഗീകൃത ട്രേഡ് യൂണിയനുകള്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് നഗരസഭാ സെക്രട്ടറി എന്നിവരില്‍ നിന്നും സാക്ഷ്യപ്പെടുത്തി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും അവസാനം അംശാദായം അടച്ച രസീതും സഹിതം ലഭ്യമാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയില്‍ നിര്‍ബന്ധമായും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. ഫോണ്‍: 0491 2546873.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →