പത്തനംതിട്ട: ജില്ലയിലെ ഡ്രോണ്‍ സര്‍വെയ്ക്ക് ഓമല്ലൂരില്‍ തുടക്കമാകുന്നു

പത്തനംതിട്ട: സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വെ ആരംഭിക്കും. സംസ്ഥാനത്തെ വില്ലേജുകളില്‍ 20 ശതമാനം വില്ലേജുകളില്‍  ഡ്രോണ്‍ ഉപയോഗിച്ചുളള സര്‍വെയും ബാക്കി മറ്റു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സര്‍വെയുമാണ് നടക്കുക. ഡ്രോണ്‍  സര്‍വെയുടെ ആദ്യ ഘട്ടത്തിനാണ് ഓമല്ലൂരില്‍ തുടക്കമിടുന്നത്. ഇതിന്റെ ചര്‍ച്ചക്കായി ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഈ മാസം 27 ന് രാവിലെ ഒന്‍പതിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →