ശ്രീനഗര്‍: കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്റഫ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പ്രദേശത്ത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറില്‍ ഉണ്ടായ ആക്രമണത്തില്‍ റൗഫ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ വെടിയേറ്റ ഇദ്ദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു
കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം
