കൊല്ലം: സാമൂഹ്യമാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം കൈമാറിയ യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്‌റ്റ് ചെയതു. കൊല്ലം വെസ്‌റ്റ് കുരീപ്പുഴ തായ്‌വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ സെയത് അലി(28) ആണ് പിടിയിലായത്. ആലപ്പുഴയില്‍ എസ്.ഡിപിഐ,ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പാശ്ചത്തലത്തില്‍ പ്രകോപനപരമായ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് .
ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ മേല്‍ നോട്ടത്തിലുളള പ്രത്യേക സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെസമൂഹ മാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത് . തുടര്‍ന്ന് വിവരം കൊല്ലം വെസ്‌റ്റ് പോലീസിന് കൈമാറുകയും പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവച്ചതായി വെസ്റ്റ് പോലീസ കണ്ടെത്തുകയും ചെയ്‌തു. പ്രതിക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു,

