നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെതിരേ ഫലപ്രദമല്ലെന്ന് പറയാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തു നിലവില്‍ സര്‍ക്കാര്‍ വിതരണംചെയ്യുന്ന കോവിഡ് 19 വാക്സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരേ ഫലം ചെയ്യില്ലെന്നു പറയാനാകില്ലെന്നും ഇതിനു തെളിവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. എന്നാല്‍, ചില വകഭേദങ്ങള്‍ വാക്സിനുകളുടെ കാര്യക്ഷമത കുറച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 200 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 77 പേര്‍ക്കു രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 54 ഒമിക്രോണ്‍ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. െഹെ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ രാജ്യത്ത് എത്തുമ്പോള്‍ തന്നെ ആര്‍.ടി.-പി.സി.ആര്‍. പരിശോധന നടത്തണം എന്നതടക്കമുള്ള നിബന്ധനകള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →