കെ റെയിൽ പദ്ധതി: പ്രകൃതിയെയും കാലാവസ്ഥയെയും ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷൺ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി കേരളത്തിന്റെ പ്രകൃതിയെയും കാലാവസ്ഥയെയും ബാധിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. കണ്ണൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പ്രതിരോധ സമിതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 5000 കോടി രൂപ പ്രതിവർഷം പലിശ ആയി നൽകണം. വിദഗ്ധർ ഒന്നടങ്കം പദ്ധതിയെ എതിർത്തിട്ടും സർക്കാർ ഇതുമായി മുന്നോട്ടുപോകുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദം ഉണ്ടോയെന്ന് സംശയിക്കണമെന്നും പ്രശാന്ത് ഭൂഷൺ കണ്ണൂരിൽ പറഞ്ഞു.

നേരത്തെയും പ്രശാന്ത് ഭൂഷണ്‍ കെ റെയില്‍ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പ്രത്യേകപാതയാണ് കെ റെയിലിന് നിർമിക്കേണ്ടത്. അതിൽ കുന്നുകൾക്കും പുഴകൾക്കും വയലുകൾക്കും സ്വാഭാവിക നാശമുണ്ടാകും.പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന കേരളത്തിൽ അതിന്‍റെ ആധിക്യം കൂട്ടാനേ ഇത്തരം പദ്ധതികൾ സഹായിക്കൂവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം