പാലക്കാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഭാര്യ അര്‍ഷികയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2021 നവംബര്‍ 15നാണ് സഞ്ജിത് കൊല്ലപ്പെടുന്നത്. അഞ്ച് എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും, ഇവരെ അറസ്റ്റ് ചെയ്യാന്‍ കേസന്വെഷിക്കുന്ന പാലക്കാട് കസ്‌ബ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.അന്വേഷണം സ്‌തംഭനാവസ്ഥയിലാണ് .
എസിഡിപിഐ പോലുളള സംഘടനകളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നതിലുളള വൈരാഗ്യമാണ് ഭര്‍ത്താവിന്റെ കൊലപാതകത്തിന് കാരണമെന്ന് ഹര്‍ജിയില്‍ അര്‍ഷിക ആരോപിക്കുന്നു. തന്റെ കണ്‍മുമ്പിലിട്ടാണ് സന്‍ജിത്തിനെ വെട്ടിക്കൊന്നതെന്നും എസ്‌ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും രാജ്യത്തിന് പുറത്ത് ബന്ധങ്ങള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിദേശരാജ്യത്ത് ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു.