പനാമ പേപ്പർ കേസ്; ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി: പനാമ പേപ്പർ കേസിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും. 21/12/21 തിങ്കളാഴ്ച അഞ്ച് മണിക്കൂർ ഡൽഹിയിലെ ഓഫീസിൽ ഐശ്വര്യയെ എൻഫോഴ്സ്‍മെന്റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ വിദേശ യാത്രകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഉച്ചയോടെയാണ് മൊഴി നൽകാൻ ബോളിവുഡ് നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായത്. ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നടിക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഹാജരായിരുന്നില്ല. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →