ബംഗളുരുവിന് സമനിലക്കുരുക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കു വീണ്ടും സമനിലക്കുരുക്ക്. എട്ടാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന ജംഷഡ്പുര്‍ എഫ്.സിയാണു ബംഗളുരുവിനെ കുരുക്കിയത്.ഏഴ് കളികളില്‍നിന്നു 11 പോയിന്റ് നേടിയ ജംഷഡ്പുര്‍ രണ്ടാമത് തുടരുകയാണ്.എട്ട് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ബംഗളുരു പത്താം സ്ഥാനത്താണ്. സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് അവര്‍ കുറിച്ചത്. നാല് മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞു. ജംഷഡ്പുര്‍ ഇതുവരെ മൂന്ന് ജയവും മൂന്ന് സമനിലയും കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →