കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളി സർക്കാർ. വനിത പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ല.
ഭരണഘടനയുടെ 21 -ാം അനുഛേദം അനുസരിച്ച് കുട്ടി നേരിട്ട മൗലികാവകാശ ലംഘനത്തിനെതിരെ സിവിൽ കോടതിയെ സമീപിക്കാമെന്നും സർക്കാർ പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരയണന് നഷ്ടപരിഹാരം ലഭിച്ചതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും, എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപനകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നഷ്ടരപരിഹാരം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

