ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ കേസുകള്‍ കൂടുതലുള്ള ‘ഹൈ റിസ്‌ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരാണ് പരിശോധനകള്‍ക്ക് വിധേയമാകേണ്ടതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് പരിശോധനകള്‍ക്ക് വിധേയരാകേണ്ടത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാകും. പരിശോധന യാത്രക്കാരെ ബാധിക്കുന്നില്ലെന്ന് വ്യക്തമായാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →