ന്യൂഡല്‍ഹി: പ്രഹരശേഷി കുറവാണെങ്കിലും കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്ക.കോവിഡിന്റെ മൂന്നാംതരംഗസാധ്യതയും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് 3-4 മാസത്തിനുശേഷമാണ് ഇന്ത്യയില്‍ കോവിഡ്-19 വ്യാപിച്ചത്.അതുകൊണ്ടുതന്നെ രണ്ടാംതരംഗത്തിന്റെ കാര്യത്തിലെന്നപോലെ ഒമിക്രോണിന്റെ കാര്യത്തിലും ജാഗ്രത ആവശ്യമാണെന്നുപി.എസ്.ആര്‍.ഐ. ആശുപത്രിയിലെ ഡോ. ജി.സി. ഖില്‍നാനി പറഞ്ഞു.
ഒമിക്രോണ്‍ ഭീഷണി: ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നു വിദഗ്ധര്‍
