കറാച്ചി: നഗരത്തിലെ ബാങ്ക് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഷേര്‍ഷാ മേഖലയിലെ പരാച്ച ചൗക്കിലുള്ള സ്വകാര്യ ബാങ്കിനു സമീപമായിരുന്നു സ്ഫോടനം. നേരത്തേ, ബാങ്ക് കെട്ടിടം ഒഴിയണമെന്നു കാണിച്ച് ഉടമകള്‍ നോട്ടീസ് കൊടുത്തിരുന്നു. അതിന്റെ ഭാഗമായി കെട്ടിടത്തിനു സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഇതിലൂടെ കടന്നുപോകുന്ന പാചകവാതക പൈപ്പ് ലൈന്‍ പൊട്ടിയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍, കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പൊട്ടിത്തെറിച്ച് ചിതറി കിടക്കുന്നത് കാണാം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും മോട്ടര്‍ െസെക്കിളുകള്‍ക്കും കേടുപാടുകളുണ്ടായി. ബോംബ് സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.