വളളം മറിഞ്ഞ്‌ പോലീസുകാരന്‍ മരിച്ചു

വര്‍ക്കല : വളളം മറിഞ്ഞ്‌ കാണാതായ പോലീസുകാരന്‍ മരിച്ചു. എസ്‌എപി ക്യാമ്പിലെ ബാലു എന്ന പോലീസുകാരനാണ്‌ മരിച്ചത്‌. വര്‍ക്കല ഇടവ പണയില്‍ക്കടവില്‍ 2021 ഡിസംബര്‍ 18ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയായിരുന്നു അപകടം. പോത്തന്‍കോട്‌ സുധീഷ്‌ വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പോലീസ്‌ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌.

വര്‍ക്കല സിഐയും രണ്ട്‌ പോലീസുകാരുമാണ്‌ വളളതിലുണ്ടായിരുന്നത്‌. രണ്ടുപേരെ രക്ഷപെടുത്തിയെങ്കിലും ബാലുവിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ചെര്‍ന്ന്‌ നടത്തിയ തെരച്ചിലിനൊടുവില്‍ മുക്കാല്‍ മണിക്കൂറിന്‌ ശേഷമാണ്‌ അദ്ദേഹത്തെ രക്ഷപെടുത്തിയത്‌. പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വധക്കേസിലെ പ്രതി അവിടെയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ പോലീസുകാര്‍ പണയില്‍ കടവിലേക്ക്‌ എത്തിയത്‌ ചെളിയില്‍ തട്ടിയാണ്‌ വളളം മറിഞ്ഞതെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →