തൃശ്ശൂർ: ആദിവാസി കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഒരുക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ

തൃശ്ശൂർ: അടിസ്ഥാന രേഖകളും ഭൂമിയും വീടുമില്ലാത്ത മലവേടർ വിഭാഗത്തിന്റെ ജീവിത ദുരിതങ്ങൾ പരിഹരിക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടൽ. മതിലകം പഞ്ചായത്തിലെ പൊക്ലായി പ്രദേശത്ത് ആറ് ടെന്റുകളിലായി പുറമ്പോക്കിൽ തമ്പടിച്ചിരുന്ന മലവേടർ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കാണ് ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുക. ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് ജില്ലാ ശിശു സംരംക്ഷണ സമിതി പരിശോധനകളും അന്വേഷണങ്ങളും നടത്തി 4 കുട്ടികളെ ഏറ്റെടുത്തു. 3 കുടുംബങ്ങളെ വാടക വീട്ടിലേക്ക് ഉടൻ മാറ്റും. പിന്നീട് ഭൂമിയും വീടും നൽകാനുള്ള നടപടികൾ കൈകൊള്ളാനുമാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഗിരിജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ ഹസ്ഫൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, വത്സമ്മ ടീച്ചർ, ബ്ലോക്ക്‌ മെമ്പർമാരായ ശോഭന, കരീം, ആർ. കെ ബേബി, ഹഫ്സ ഗഫൂർ, മതിലകം പഞ്ചായത്ത്‌ പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, പഞ്ചായത്ത്‌ മെമ്പർമാരായ ഇ കെ ബിജു, ജസ്‌ന, ശിശു സംരക്ഷണ സമതി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →