വടകര താലൂക്ക് ഓഫീസ് തീപിടുത്തം: ആന്ധ്ര സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണം സംഘം ഇന്ന് നടപടികള്‍ തുടങ്ങും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തഹസില്‍ദാറുടെ ഓഫീസിന് സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു തീപിടുത്തമുണ്ടായത്. ഈ ശുചിമുറിയിലേക്ക് ഇയാള്‍ കയറിപ്പോവുന്നതും പിന്നീട് തഹസില്‍ദാറുടെ ഓഫീസിലേക്ക് കടക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

താലൂക്ക് ഓഫീസിന് സമീപത്തുള്ള കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →