വടകര താലൂക്ക് ഓഫീസ് തീപിടുത്തം: ആന്ധ്ര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. …