കാസര്‍കോട് നഗരസഭ പ്രദേശത്തെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ ശുചിത്വമില്ലാതെ സൂക്ഷിച്ചതും കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അടുക്കള, ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന വൃത്തിഹീനമായ ചില്ലരമാരകള്, ഉപയോഗശൂന്യമായ റഫ്രിജറേറ്ററുകള്‍, മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിലെ അപാകതകള്‍ തുടങ്ങിയ ന്യൂനകള്‍ കണ്ടെത്തി. അപാകതകള്‍ കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്കി. നിശ്ചിത സമയത്തിനകം ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വരും ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന തുടരും. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. ശ്രീജിത്ത്, അനീസ് എ, ജെ.എച്ച്.ഐ മാരായ കെ. മധു, വി.ശാലിനി, അരവിന്ദന്, രാജന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.