കാസർകോട്: എന്റെ ജില്ല മൊബൈല്‍ ആപ്പ്: പ്രചരണ സൈക്കിള്‍ റാലി 19 ന്

കാസർകോട്:  എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ 19 ന് രാവിലെ എട്ടിന് കാസര്‍കോട് പെഡല്ലേഴ്‌സ് സൈക്കിള്‍ ക്ലബിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന്  സൈക്കിള്‍ റാലി ആരംഭിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. കാഞ്ഞങ്ങാട് സബ്ബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷത വഹിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ മൊബൈല്‍ അപ്ലിക്കേഷനാണ് എന്റെ ജില്ല മൊബൈല്‍ ആപ്പ്. ജില്ലയ്ക്കകത്തെ എല്ലാ പൊതുജന സേവന കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാനുള്ള വഴി, ഫോണ്‍ നമ്പറുകള്‍ അവിടെ ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിങ്ങനെ ജില്ലക്കകത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് നിര്‍ഭയമായി അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക്:  https://play.google.com/store/apps/details?id=org.nic.entejilla&hl=en_IN&gl=US

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →