ഗോവ തിരഞ്ഞെടുപ്പ്: എട്ടംഗ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു

പനജി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഥമ എട്ടംഗ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. ഇദ്ദേഹം മര്‍ഗോവ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിപാടികള്‍ക്ക് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുധിര്‍ കനോല്‍കര്‍ മാപുസയില്‍ നിന്നും, ടോണി റോഡ്രഗസ് തലേഗാവില്‍ നിന്നും രാജേഷ് വീരങ്കര്‍ പോണ്ടയില്‍ നിന്നും സങ്കല്‍പ്പ് അമോങ്കര്‍ മാര്‍മുഗോയില്‍ നിന്നും അലക്സിയോ റെജിനാള്‍ഡോ ലോറന്‍സോ കോര്‍ട്ടോറിമില്‍ നിന്നും യുരി അല്‍മേയോ കൊണ്‍കോളിമില്‍ നിന്നും അല്‍ടോണ്‍ ഡി കോസ്റ്റ ക്യൂപെമില്‍ നിന്നും മത്സരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →