ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ആഴക്കടലിനെ ബാധിക്കുന്ന ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനീസ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നുസ തെങ്കാറ പ്രവിശ്യയിലെ ഫ്ലോര്‍സ് ദ്വീപിലാണ് ഭൂലനം അനുഭവപ്പെട്ടത്. 30 സെക്കന്റ് നേരത്തേക്ക് ഭൂചലനത്തിന്റെ പ്രതിഫലനങ്ങള്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇന്തൊനീസ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം: വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്
